പരക്കം പാച്ചിൽ
ആദ്യ പ്രണയം പൂവിട്ട നാളിൽ ആദ്യാനുഭവത്തിൻ തേൻ നുകർന്നു ഞാൻ പ്രണയിനിയൊത്തൊരു യാത്രപോയ് വരും കാലമെല്ലാം കൂട്ടവാമെന്ന വാക്കിൽ കാലത്തെ ഭേതിച്ച് മുന്നോട്ട് നീങ്ങവേ പാതിവഴിയിൽ ലക്ഷ്യം കണ്ടവൾ പറഞ്ഞതത്രയും പാഴ്വാക്കാക്കി എന്നെയാ പാതയിൽ തനിച്ചാക്കി ഇന്നിവിടെ ഞാൻ ദിശതെറ്റി നിൽക്കുന്നു പല വണ്ടികൾ വന്നു പലതിനും കൈ നീട്ടി എന്നാൽ അതൊന്നുമെന്റെ ലക്ഷ്യത്തിലേക്കായിരുന്നില്ല തിരികെ ഒരു മടക്ക - യാത്രയില്ലെന്നറിഞ്ഞ ഞാൻ ഒടുവിലൊരു വണ്ടിയിൽ കയറി ദിശയറിയാത്ത യാത്രയിലാണ് അതേ, ഇന്നിതായെന്റെ ജീവിത - വണ്ടി എങ്ങോട്ടെന്നില്ലാത്ത പരക്കം പാച്ചിലിലാണ്

Pwoli Sanam Bro
ReplyDeleteഒരുപാട് സ്നേഹം.... ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Delete