ചിതൽ

ഓണക്കാലത്തെ അത്തക്കള
രൂപത്തിൽ നീ വന്ന് തന്നത്
വിഷുവിനെ വെല്ലുന്നൊ-
രവധിക്കാലമാണ്

എന്നാലീ അവധിയെന്നിൽ
സന്തോഷം നിറക്കുന്നില്ല,
ഈയവധിയെന്നിൽ ഭീതിയുടെ തീക്കൊള്ളിയാനും പായിക്കുന്നില്ല
കാരണം,
അണഞ്ഞു തുടങ്ങിയ
ആയിരം വർണ്ണ ശലഭങ്ങളെ
ഒരു ഞൊടിയിൽ മായിച്ചവൻ നീ

കലാലയത്തിന്റെ അവസാന നാളുകളിൽ
തൂക്ക് ശിക്ഷ വിധിച്ച പ്രതിയേപ്പോലെ
ഭീതിയോടെ അകലെ കണ്ട ആ ദിനത്തെ
എത്ര നീചമായാണ് നീ വലിച്ചരികിലിട്ടത്

അതേ ജീവനെടുക്കാതെ കൊന്നതാണെന്നെ
നീ കൊന്നതെന്നെ മാത്രമല്ലെന്നോർക്കണം
ഒരു കൂട്ടം കൗമാര മനസ്സുകളെയുമാണ്
ഇന്നുമവർ നാലു ചുവരുകൾക്കുള്ളിൽ
സ്വാതന്ത്യം ഹനിക്കപ്പെട്ട തടവു
പുള്ളികളായിക്കഴിയുന്നു

                                 - KarmaBeliever9.7



Comments

Popular posts from this blog

പരക്കം പാച്ചിൽ

മുറിപ്പാടുകൾ