നിന്നോട്
നിന്നെക്കുറിച്ചെന്തു ഞാൻ എഴുതുമെന്ന്
എന്നോട് തന്നെ ഞാൻ ചോദിച്ചു പോയ്
ക്യാമ്പസിൻ വരാന്തകളിലെന്നും
ചിരിപടർത്തിയോടുന്ന നിന്നെക്കുറിച്ച് എഴുതാതിരിക്കാനവുന്നതെങ്ങനെ
കണ്ടനാളന്ന് മുതലിന്നുവരെ
നമ്മിൽ വിടർന്ന ആ സൗഹൃദമത്രയും
ഓർക്കാനൊരുപാടൊന്നുമില്ലെങ്കിലും
ഉള്ളതൊക്കെയും ഓർമ്മകളല്ലെടോ
ഓർക്കുന്നു ഞാനാക്കഴിഞ്ഞ കാലങ്ങൾ
നുകരുന്നു ഞാനാ മധുര സ്മരണകൾ
തകരാതെ കാത്തിടാം സൗഹൃദ ഗോപുരം
വീണ്ടുമെന്നെങ്കിലും ഓർത്തെടുക്കാൻ
ഇനിയെന്ന് കാണുമെന്നറിയില്ല, എങ്കിലും
കാണാമിനിയെന്ന പാഴ് വാക്കുമാത്രം
നഷ്ടമായ് തീർന്നിന്നു സൗഹൃദമെല്ലാം
ശിഷ്ടമായ് ഓർമ്മകളെന്നേക്കുമായ്
എന്നോട് തന്നെ ഞാൻ ചോദിച്ചു പോയ്
ക്യാമ്പസിൻ വരാന്തകളിലെന്നും
ചിരിപടർത്തിയോടുന്ന നിന്നെക്കുറിച്ച് എഴുതാതിരിക്കാനവുന്നതെങ്ങനെ
കണ്ടനാളന്ന് മുതലിന്നുവരെ
നമ്മിൽ വിടർന്ന ആ സൗഹൃദമത്രയും
ഓർക്കാനൊരുപാടൊന്നുമില്ലെങ്കിലും
ഉള്ളതൊക്കെയും ഓർമ്മകളല്ലെടോ
ഓർക്കുന്നു ഞാനാക്കഴിഞ്ഞ കാലങ്ങൾ
നുകരുന്നു ഞാനാ മധുര സ്മരണകൾ
തകരാതെ കാത്തിടാം സൗഹൃദ ഗോപുരം
വീണ്ടുമെന്നെങ്കിലും ഓർത്തെടുക്കാൻ
ഇനിയെന്ന് കാണുമെന്നറിയില്ല, എങ്കിലും
കാണാമിനിയെന്ന പാഴ് വാക്കുമാത്രം
നഷ്ടമായ് തീർന്നിന്നു സൗഹൃദമെല്ലാം
ശിഷ്ടമായ് ഓർമ്മകളെന്നേക്കുമായ്
Comments
Post a Comment