Posts

പ്രണയത്തിന്റെ പ്രായം ഏതാണ്..? 🤨 18 🌠 അത് എന്തെ..? 🙄 18 വയസ്സിൽ അല്ലെ നമ്മൾ പ്രണയം പങ്ക്‌ വെച്ചത് 😇 പ്രണയത്തിന്റെ വേഷം എന്താണ്...? 🤨 റോസ് കള്ളികളുള്ള ചുരിദാർ 😍 കാരണം..? 😉 നിന്നെ ആദ്യമായി കണ്ടപ്പോൾ നീയിട്ട യൂണിഫോം അതായിരുന്നു ☺️ പ്രണയത്തിന്റെ സ്വഭാവം എന്താ..?? 🤨 കുസൃതിയും കുറുമ്പും അൽപം കുശുമ്പും 🤣 ഓഹോ അതെന്താണാവോ..?? 😉 നിന്റെ സ്വഭാവം അതല്ലെടി പൊട്ടിക്കാളി 🤭 പ്രണയത്തിന് ഇഷ്ട്ടങ്ങൾ ഉണ്ടോ...? 😒 എന്റെ അറിവിൽ പ്രണയത്തിന് ഇഷ്ടം പച്ച മാങ്ങയാണ് 🙃 കളിയാക്കുവാണോ..? 😐 അയ്യോ അല്ല, സത്യം 🙂 ശെരി, കാരണം പറ 😃 കാരണം ഒന്നുമില്ല. നീ ആദ്യമായി എന്റെ അടുത്ത് ആവശ്യപ്പെട്ടതും വായിൽ വെച്ച് തന്നതും ഉപ്പും മുളകും ചേർത്ത പച്ച മാങ്ങയല്ലെ... ഓർക്കുന്നില്ലേ 😛 ആ... പാർക്കിൽ വെച്ചല്ലെ.... നീയത് ഇപ്പോഴും ഓർക്കുന്നുണ്ടോ...?? 🙀 എനിക്ക് അത് മറക്കാൻ പറ്റുമോ..? 💞 പ്രണയം എന്താ ഏറ്റവും കൂടുതൽ പറയുക..? 🤨 വേറെ എന്താ..? പറ കുട്ടി..? അങ്ങനെ അങ്ങനെ 😜 ഓ..! ഞാൻ പറഞ്ഞതാവും 🤔 പിന്നെയല്ലാതെ 😬 ശരി.... ✨ പ്രണയത്തിന്റെ ഫീൽ എന്താ...? 💌 കുടുങ്ങിയല്ലോ പടച്ചോനെ....🤪 അങ്ങനെ ഫീൽ എന്താ എന...

തുറന്ന് പറച്ചിൽ

എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം, ആനന്ദം എന്നിങ്ങനെ കെട്ടിയാടുന്ന വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയിക്കാത്തവർ വിരളമായിരിക്കും. ആസ്വദിച്ചാൽ മത്ത് പിടിപ്പിക്കുന്നതും അവഗണിച്ചാൽ ഭ്രാന്തിന്റെ ഗർത്തങ്ങളിലേക്കും തളളി വിടാനും കഴിയുന്നതുമായ ലഹരി. അതേ പ്രണയം ലഹരിയാണ്. രണ്ട് പേരുടെ ഉള്ളിൽ മാത്രം ഒതുങ്ങുന്ന, അവർക്കല്ലാതെ മറ്റാർക്കും ലഭിക്കാത്ത ലഹരി. ഇൗ ലഹരിയുടെ ഗവേഷകരാണ് നാട്ടുകാർ. നാട്ടിലെ ചയക്കടകളും കുടുംബശ്രീയും എല്ലാമാണ് ഗവേഷണ കേന്ദ്രങ്ങൾ. പ്രണയം പല വിധത്തിലാണ്. കമിതാക്കൾ പരസ്പരം പ്രണയിക്കാം. അവർക്ക് ഒരായിരം ഓർമ്മകൾ മെനയാം. സഞ്ചാരം പ്രോഗ്രാം കണ്ടാൽ പോലും കിട്ടാത്ത മനക്കാഴ്ചകൾ പണിയും ഇവർ. അടുത്ത ടീം ഒരിക്കലും ഒന്ന് ചേരില്ല, ഒരിക്കലും ആ വ്യക്തി ഞാനുമായി പ്രണയത്തിലാവില്ല എന്നറിഞ്ഞും പ്രണയിക്കുന്നവർ. അവൾ വളയില്ല അളിയാ, നിനക്ക് വട്ടുണ്ടോ ഇപ്പോഴും അവളെ തന്നെ നോക്കാൻ, എന്നിങ്ങനെ കൂട്ടുകാരുടെ ചോദ്യങ്ങളിൽ തളരാതെ പിടിച്ച് നിൽക്കുന്ന ഇവരാണ് അമ്മ കഴിഞ്ഞാൽ അടുത്ത പോരാളികൾ...

നിന്നോട്

നിന്നെക്കുറിച്ചെന്തു ഞാൻ എഴുതുമെന്ന് എന്നോട് തന്നെ ഞാൻ ചോദിച്ചു പോയ് ക്യാമ്പസിൻ വരാന്തകളിലെന്നും ചിരിപടർത്തിയോടുന്ന നിന്നെക്കുറിച്ച് എഴുതാതിരിക്കാനവുന്നതെങ്ങനെ കണ്ടനാളന്ന്‌ മുതലിന്നുവരെ നമ്മിൽ വിടർന്ന ആ സൗഹൃദമത്രയും ഓർക്കാനൊരുപാടൊന്നുമില്ലെങ്കിലും ഉള്ളതൊക്കെയും ഓർമ്മകളല്ലെടോ ഓർക്കുന്നു ഞാനാക്കഴിഞ്ഞ കാലങ്ങൾ നുകരുന്നു ഞാനാ മധുര സ്മരണകൾ തകരാതെ കാത്തിടാം സൗഹൃദ ഗോപുരം വീണ്ടുമെന്നെങ്കിലും ഓർത്തെടുക്കാൻ ഇനിയെന്ന് കാണുമെന്നറിയില്ല, എങ്കിലും കാണാമിനിയെന്ന പാഴ് വാക്കുമാത്രം നഷ്ടമായ് തീർന്നിന്നു സൗഹൃദമെല്ലാം ശിഷ്ടമായ്‌ ഓർമ്മകളെന്നേക്കുമായ്‌

മുറിപ്പാടുകൾ

പുകയുന്ന ഹൃദയമേ, പുകക്കുള്ളിൽ എരിയുന്ന മാംസ പിണ്ഡമേ, ലോകം നിന്നെയമ്മയെന്നരുളിയോ..? മക്കൾ തൻ പ്രവർത്തിക- ളൊക്കെയും നിന്റെ ഹൃദയറകളെ- യിന്ന് കീറി മുറിച്ചുവോ..? പത്തുമാസത്തിൻ കണക്കിൽ തുടങ്ങി നീ ചെയ്ത ത്യാഗവും കഷ്ടവും ഭാരവും എല്ലാം അറിഞ്ഞ നിൻ മക്കൾ നിന്നെ മനസ്സിലാക്കാതെ പോയോ...? നീ പെറ്റത് മനുഷ്യനെയോ അതോ കരിങ്കൽ കഷ്ണമോ...??

ശേഷിപ്പ്

പ്രണയത്തിൻ തുലാഭാരത്തിൽ നീയെന്നുമെന്നിലും മുകളിലായിരുന്നു അതിനഹങ്കാരമെനിക്ക്‌ കുറച്ചൊന്നു- മല്ലായിരുന്നു താനും അതിനാലാവണം ഇന്നീ ഓർമ്മകളുടെ ബലിക്കല്ലിൽ എൻ പ്രണയം തല തല്ലി മരിക്കുന്നതും                                - KarmaBeliever9.7

ചിതൽ

Image
ഓണക്കാലത്തെ അത്തക്കള രൂപത്തിൽ നീ വന്ന് തന്നത് വിഷുവിനെ വെല്ലുന്നൊ- രവധിക്കാലമാണ് എന്നാലീ അവധിയെന്നിൽ സന്തോഷം നിറക്കുന്നില്ല, ഈയവധിയെന്നിൽ ഭീതിയുടെ തീക്കൊള്ളിയാനും പായിക്കുന്നില്ല കാരണം, അണഞ്ഞു തുടങ്ങിയ ആയിരം വർണ്ണ ശലഭങ്ങളെ ഒരു ഞൊടിയിൽ മായിച്ചവൻ നീ കലാലയത്തിന്റെ അവസാന നാളുകളിൽ തൂക്ക് ശിക്ഷ വിധിച്ച പ്രതിയേപ്പോലെ ഭീതിയോടെ അകലെ കണ്ട ആ ദിനത്തെ എത്ര നീചമായാണ് നീ വലിച്ചരികിലിട്ടത് അതേ ജീവനെടുക്കാതെ കൊന്നതാണെന്നെ നീ കൊന്നതെന്നെ മാത്രമല്ലെന്നോർക്കണം ഒരു കൂട്ടം കൗമാര മനസ്സുകളെയുമാണ് ഇന്നുമവർ നാലു ചുവരുകൾക്കുള്ളിൽ സ്വാതന്ത്യം ഹനിക്കപ്പെട്ട തടവു പുള്ളികളായിക്കഴിയുന്നു                                  - KarmaBeliever9.7

പരക്കം പാച്ചിൽ

ആദ്യ പ്രണയം പൂവിട്ട നാളിൽ ആദ്യാനുഭവത്തിൻ തേൻ നുകർന്നു ഞാൻ പ്രണയിനിയൊത്തൊരു യാത്രപോയ്‌ വരും കാലമെല്ലാം കൂട്ടവാമെന്ന വാക്കിൽ കാലത്തെ ഭേതിച്ച് മുന്നോട്ട് നീങ്ങവേ പാതിവഴിയിൽ ലക്ഷ്യം കണ്ടവൾ പറഞ്ഞതത്രയും പാഴ്‌വാക്കാക്കി എന്നെയാ പാതയിൽ തനിച്ചാക്കി ഇന്നിവിടെ ഞാൻ ദിശതെറ്റി നിൽക്കുന്നു പല വണ്ടികൾ വന്നു പലതിനും കൈ നീട്ടി എന്നാൽ അതൊന്നുമെന്‍റെ ലക്ഷ്യത്തിലേക്കായിരുന്നില്ല തിരികെ ഒരു മടക്ക - യാത്രയില്ലെന്നറിഞ്ഞ ഞാൻ ഒടുവിലൊരു വണ്ടിയിൽ കയറി ദിശയറിയാത്ത യാത്രയിലാണ് അതേ, ഇന്നിതായെന്‍റെ ജീവിത - വണ്ടി എങ്ങോട്ടെന്നില്ലാത്ത പരക്കം പാച്ചിലിലാണ്