തുറന്ന് പറച്ചിൽ

എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം, ആനന്ദം എന്നിങ്ങനെ കെട്ടിയാടുന്ന വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയിക്കാത്തവർ വിരളമായിരിക്കും. ആസ്വദിച്ചാൽ മത്ത് പിടിപ്പിക്കുന്നതും അവഗണിച്ചാൽ ഭ്രാന്തിന്റെ ഗർത്തങ്ങളിലേക്കും തളളി വിടാനും കഴിയുന്നതുമായ ലഹരി. അതേ പ്രണയം ലഹരിയാണ്. രണ്ട് പേരുടെ ഉള്ളിൽ മാത്രം ഒതുങ്ങുന്ന, അവർക്കല്ലാതെ മറ്റാർക്കും ലഭിക്കാത്ത ലഹരി. ഇൗ ലഹരിയുടെ ഗവേഷകരാണ് നാട്ടുകാർ. നാട്ടിലെ ചയക്കടകളും കുടുംബശ്രീയും എല്ലാമാണ് ഗവേഷണ കേന്ദ്രങ്ങൾ.

പ്രണയം പല വിധത്തിലാണ്. കമിതാക്കൾ പരസ്പരം പ്രണയിക്കാം. അവർക്ക് ഒരായിരം ഓർമ്മകൾ മെനയാം. സഞ്ചാരം പ്രോഗ്രാം കണ്ടാൽ പോലും കിട്ടാത്ത മനക്കാഴ്ചകൾ പണിയും ഇവർ.

അടുത്ത ടീം ഒരിക്കലും ഒന്ന് ചേരില്ല, ഒരിക്കലും ആ വ്യക്തി ഞാനുമായി പ്രണയത്തിലാവില്ല എന്നറിഞ്ഞും പ്രണയിക്കുന്നവർ. അവൾ വളയില്ല അളിയാ, നിനക്ക് വട്ടുണ്ടോ ഇപ്പോഴും അവളെ തന്നെ നോക്കാൻ, എന്നിങ്ങനെ കൂട്ടുകാരുടെ ചോദ്യങ്ങളിൽ തളരാതെ പിടിച്ച് നിൽക്കുന്ന ഇവരാണ് അമ്മ കഴിഞ്ഞാൽ അടുത്ത പോരാളികൾ.

ഇനി ഇതിലൊന്നും പെടാത്ത, എന്നാലോ പ്രണയം എന്താണെന്ന് പഠിപ്പിച്ച് തരുന്ന ചിലരുണ്ട്. ഒരാളെ ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ പറ്റുമോ എന്ന് സംശയമുള്ളവർ ഇവരെ കാണുക. നീണ്ട നാളിലെ പ്രണയത്തിന് ശേഷം പെട്ടന്ന് ഒരു ദിവസം എല്ലാം നഷ്ടമായവർ. ഇവർക്ക് മറ്റെല്ലാവരെയും നന്നായി അറിയാം. ഇനിയൊരു അവസരം തനിക്കില്ല എന്ന്. എല്ലാമറിഞ്ഞും അതേയാളെ വീണ്ടും പ്രണയിക്കുന്നവർ. ഇവരിൽ കൂടുതൽ ആളുകൾക്കും ഇന്ന് ആ വ്യക്തിയെ കാണുന്ന പോലും ഉണ്ടാവില്ല. ചിതയിൽ അമർന്നെരിഞ്ഞ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളാണ് ഇവർക്ക് കൂട്ട്.ഒരുപക്ഷേ യഥാർത്ഥ പ്രണയം ആസ്വദിച്ചറിഞ്ഞവർ ഇവരായിരിക്കും. ഇവർക്ക് മറ്റൊരാളെയും ഉള്ളറിഞ്ഞ് സ്നേഹിക്കാൻ കഴിയില്ല. അതിന് ശ്രമിച്ചവരൊക്കേയും പരാജയം ഏറ്റുവാങ്ങിയവരുമാണ്. ഇന്ന് സിംഗിൾ എന്ന് പറയുന്ന ഭൂരിഭാഗം യുവാക്കളും സത്യത്തിൽ കഴിഞ്ഞ പ്രണയത്തിന്റെ ഓർമ്മയിൽ ആനന്ദം കണ്ടെത്തുന്നവരാണ്. പ്രണയം എന്താണെന്ന് ചോദിച്ചാൽ നമുക്ക് പറയാം അത് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പ്രണയവുമായി പ്രണയത്തിലാവരുടേത്താണ് എന്ന്. കാരണം, പ്രതീക്ഷയറ്റ സ്നേഹമാണ് ഇവരുടേത്.

ലഹരിയുടെ സ്വാദറിഞ്ഞവർ അത് ഉപേക്ഷിക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണല്ലെ.....??

Comments

  1. അല്പം നിരാശയും വേണം broo... . ഒരു തരത്തിൽ പറഞ്ഞാൽ തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും വീണ്ടും ആ ആളെ തന്നെ വീണ്ടും പ്രണയിക്കുന്നതും ഒരു തരത്തിൽ വിപ്ലവമല്ലേ സഖാവേ...
    ഒറ്റപ്പെട്ടവന് കൂട്ടായി നിഴൽ പോലും ഇല്ലാതെ വരുമ്പോൾ അവന്റെ ചിന്തകൾ വരികളായി കുറിക്കപ്പെടുന്നു..... nice attempt
    Keep going😍😁🥰

    ReplyDelete
    Replies
    1. ഒരുപാട് സ്നേഹം...... തുടർന്നും സപ്പോർട്ട് ചെയ്യണം.💞💞😘😘

      തുറന്ന് പറയൽ സാധ്യമല്ലാത്തവന് എഴുത്താണല്ലോ എന്നും ആയുധം

      Delete

Post a Comment

Popular posts from this blog

പരക്കം പാച്ചിൽ

ചിതൽ

മുറിപ്പാടുകൾ