മുറിപ്പാടുകൾ

പുകയുന്ന ഹൃദയമേ,
പുകക്കുള്ളിൽ എരിയുന്ന
മാംസ പിണ്ഡമേ,
ലോകം നിന്നെയമ്മയെന്നരുളിയോ..?
മക്കൾ തൻ പ്രവർത്തിക-
ളൊക്കെയും നിന്റെ ഹൃദയറകളെ-
യിന്ന് കീറി മുറിച്ചുവോ..?
പത്തുമാസത്തിൻ കണക്കിൽ തുടങ്ങി
നീ ചെയ്ത ത്യാഗവും കഷ്ടവും ഭാരവും
എല്ലാം അറിഞ്ഞ നിൻ മക്കൾ
നിന്നെ മനസ്സിലാക്കാതെ പോയോ...?
നീ പെറ്റത് മനുഷ്യനെയോ
അതോ കരിങ്കൽ കഷ്ണമോ...??

Comments

Popular posts from this blog

പരക്കം പാച്ചിൽ

ചിതൽ